ദളപതി 68ന്റെ പുത്തന്‍ അപ്‌ഡേറ്റ്; ചിത്രത്തില്‍ ജയറാമും

ലിയോയുടെ വിജയകരമായ് തിയേറ്ററില്‍ ആവേശം തീര്‍ക്കുകയാണെങ്കിലും വിജയ്യുടെ അടുത്ത ചിത്രമായ ദളപതി 68ന്റെ വമ്പന്‍ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നുമുണ്ട്.

പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, യോ?ഗി ബാബു, വി ടി വി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം ജയറാമും സിനിമയ്‌യുടെ ഭാഗമാകുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ജയറാമും വിജയ്‌യും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. നേരത്തെ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘തുപ്പാക്കി’യില്‍ ഹാസ്യ സ്വഭാവമുള്ള ഒരു കഥാപാത്രമായി ജയറാം അഭിനയിച്ചിരുന്നു.

സിനിമ സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ളതായിരിക്കുമെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് ദളപതി 68 നിര്‍മിക്കുന്നത്. വിജയ്‌യുടെ ബിഗില്‍ എന്ന ചിത്രവും നിര്‍മിച്ചത് ഇവരായിരുന്നു.

Top