Dalai Lama’s Arunachal visit will damage ties with India: China

ബീജിങ്ങ്: ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.

അടുത്ത വര്‍ഷം ആദ്യമാണ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കുക.

അവകാശവാദം നിലനില്‍ക്കുന്ന പ്രദേശത്തേക്കുള്ള ദലൈലാമയക്കുള്ള ക്ഷണം അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും സ്ഥിരതയും നശിപ്പിക്കുമെന്നും
കൂടാതെ അത് ചൈനയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെയും ബാധിക്കും.” ചൈനയുടെ വിദേശകാര്യ വക്താവ് ലൂ കാംഗ് പറഞ്ഞു.

തവാംഗിലെ ബുദ്ധവിഹാരത്തില്‍ പരിപാടിക്കായാണ് ദലൈ ലാമ അരുണാചലില്‍ എത്തുന്നത്. തവാംഗ് മേഖല ചൈന അവകാശവാദം ഉന്നയിക്കുന്നതും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്ന ഒന്നാണ്.

Top