Dalai lama meets Obama at White House

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ടിബറ്റന്‍ വിമത നേതാവ് ദലൈലാമയും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ച്ചയാണിത്.

വൈറ്റ് ഹൗസിലെ മാപ് റൂമിലാണ് ഇരുവരും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. ഔദ്യോഗിക യോഗങ്ങള്‍ നടക്കുന്ന ഓവല്‍ ഹൗസില്‍ വെച്ച് യോഗം നടത്താതിരുന്നത് കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായതു കൊണ്ടാണെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് അറിയിച്ചു.

കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി ഇരുവരും മനുഷ്യാവകാശത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓര്‍ലാന്‍ഡോ നിശാക്ലബില്‍ നടന്ന ആക്രമണത്തില്‍ ദലൈലാമ ദുഖം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും തമ്മില്‍ നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ച്ചയാണിത്.

2011ല്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിരമിച്ച ദലൈലാമ പിന്നീട് ടിബറ്റന്‍ ബുദ്ധമതക്കാരുടെ നേതൃത്വത്തില്‍ തുടരുകയാണ്. ദലൈലാമയും ഒബാമയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ വന്‍ പ്രതിഷേധവുമായി ചൈന രംഗത്ത് വന്നിരുന്നു. മതത്തിന്റെ മറവില്‍ ചൈനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ദലൈലാമയെന്ന് ചൈനീസ വക്താവ് ലുകാങ് അറിയിച്ചു

Top