‘ഡാക് പേ’; ഡിജിറ്റല്‍ പണമിടപാട് ആപ്പുമായി ഐ.പി.പി.ബി

മുംബൈ: ഡിജിറ്റല്‍ പണമിടപാടുകള്‍ക്കു വേണ്ടി പേമെന്റ് ആപ്പ് അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐ.പി.പി.ബി.). പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്ന് ഐ.പി.പി.ബി പുറത്തിറക്കുന്ന ഈ പുതിയ ആപ്പിന്റെ പേര് ‘ഡാക് പേ’ എന്നാണ്. ഡാക്ക് പേയിൽ തപാൽ മാർഗ്ഗത്തിലൂടെ ബാങ്കിംഗ് സേവനങ്ങൾ, ആഭ്യന്തര പണം കൈമാറ്റം, ക്യു ആർ കോഡ് സ്കാൻ ചെയ്ത് സേവനങ്ങൾക്കും സാധനങ്ങൾക്കും ഉള്ള തുക ഡിജിറ്റൽ ആയി നൽകൽ, ബയോമെട്രിക്കിലൂടെ നോട്ട് രഹിത ഇടപാടുകൾ, ഏതു ബാങ്കിലും ഉള്ള ഉപഭോക്താവിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാങ്കിങ് സേവനങ്ങൾ (AePS)എന്നിവ ഡാക്ക് പേയിലൂടെ ഉറപ്പാക്കുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപാടുകളും ബാങ്കിങ് സേവനങ്ങളും എളുപ്പമാക്കുന്നതിന് ആപ്പ് സഹായകമാകുമെന്ന് ഐ.പി.പി.ബി. എം.ഡി.യും സി.ഇ.ഒ.യുമായ ജെ. വെങ്കട് രാമു പറഞ്ഞു. ഡാക്പേയുടെ സമാരംഭം തപാൽ വകുപ്പിന്റെ പാരമ്പര്യത്തിന് മുതൽകൂട്ടാണ്. സാമ്പത്തികമായി ഉൾക്കൊള്ളുന്ന ഒരു ആത്മനിർഭർ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലേക്കുള്ള ഒരു പുതിയ ചുവട് വയ്പ്പ് കൂടിയാണ് ഇതെന്നും ഉദ്ഘാടനവേളയിൽ മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.

Top