ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍; ആരോപണം ഡയാമ്ലറിനെതിരെ

Daimler Mercedes

ഡീസല്‍ഗേറ്റ് വിവാദം വിട്ടൊഴിയാതെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഇത്തവണ വാഹനലോകത്തെ ഡയാമ്ലറിന് നേരെയാണ് ഡീസല്‍ഗേറ്റ് ആരോപണം. ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്‌ ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡയാമ്ലര്‍.

അമേരിക്കയില്‍ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ ഡയാമ്ലര്‍ കൃത്രിമം കാട്ടിയെന്ന രഹസ്യരേഖകളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ പത്രം ആരോപിച്ചു. ഡയാമ്ലര്‍ വിറ്റ കാറുകള്‍ അനുവദനീയമായ പരിധിയിലേറെ മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തിയതായി ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2015ല്‍ ഫോക്‌സ്‌വാഗണ്‍ പ്രതിയായ ഡീസല്‍ഗേറ്റ് വിവാദത്തിനുശേഷം ഡയാമ്ലറും അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്‌.

അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളെ പുകമറ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ പരിശോധയെ ഫോക്‌സ്‌വാഗണ്‍ മറികടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മെര്‍സിഡീസ് കാറുകളിലും ഡീസല്‍ഗേറ്റ് വിവാദം ഉയര്‍ന്നിരിക്കുകയാണ്.

ഇതുവരെയും ഡയാമ്ലറിന് എതിരെ ഡീസല്‍ഗേറ്റ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയ ശ്രമമാണ് നടക്കുന്നതെന്നും ജര്‍മ്മന്‍ വക്താക്കള്‍ വ്യക്തമാക്കി.

Top