മഹാരാഷ്ട്രയിൽ ബി.ജെ.പിയെ തോൽപ്പിച്ച് സി.പി.എം ഞെട്ടിച്ചു !

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വീണ്ടും സിപിഐഎം അംഗം. താനെ മേഖലയിലെ പല്‍ഗാര്‍ ജില്ലയിലെ പാല്‍ഗാര്‍ ലോക്സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ദഹാനു സീറ്റിലാണ് സിപിഎം നേതാവ് വിനോദ് ഭിവാ നികോലെ വിജയിച്ചത്.

ബിജെപി സ്ഥാനാര്‍ഥി ധനാരെ പാസ്‌കല്‍ ജന്യയേക്കാള്‍ 4231 വോട്ടിനാണ് വിനോദ് വിജയം ഉറപ്പാക്കിയത്. മത്സരിച്ച എട്ടു മണ്ഡലങ്ങളില്‍ ദഹാനുവിലും കല്‍വാനിലും കടുത്ത മത്സരത്തിനൊടുവിലാണ് വിനോദിന്റെ ചരിത്ര വിജയം.

മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ വിനോദിന്റെ വിജയ പ്രതീക്ഷകള്‍ അലയടിച്ചിരുന്നു. സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തമായിരുന്നു ഈ മേഖലകളില്‍ ഉണ്ടായിരുന്നത്.

Top