പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സന്താനം നായകനായ ദഗാള്‍ടിയുടെ ടീസർ പുറത്തുവിട്ടു

നിരവധി കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കാന്‍ സാധിച്ച കലാകാരനാണ് സന്താനം. വിജയ് ആനന്ദ് ഒരുക്കുന്ന ദഗാള്‍ടി ചിത്രത്തില്‍ സന്ദാനമാണ് നായകനായി എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍ കോമഡി ആയിരിക്കും. ഇപ്പോള്‍ ചിത്ത്രിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

റിതിക സെന്‍ ആണ് നായിക. യോഗി ബാബു, തരുണ്‍ അരോറ, മനോ ബാല, രാധാരവി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

രസകരമായ കൗണ്ടര്‍ കോമഡികളാണ് ടീസറിനെ വേറിട്ടു നിര്‍ത്തുന്നത്.

Top