ആദിയിലും വില്ലനായി എത്തുന്നത് പുലിമുരുകനിലെ ഡാഡി ഗിരിജ

ലയാള സിനിമയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച പുലിമുരുകനിലെ വില്ലന്‍ കഥാപാത്രം ഡാഡി ഗിരിജയെ പ്രേഷകര്‍ക്ക് അങ്ങനെ മറക്കാന്‍ കഴിയില്ല.

തെലുങ്ക് നടനായ ജഗപതി ബാബുവാണ് ഡാഡി ഗിരിജയെന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യില്‍ വില്ലനായി എത്തുന്നതും ജഗപതി തന്നെയാണ്.

രണ്ടു ദശാബ്ദക്കാലം തെലുങ്കില്‍ സൂപ്പര്‍ സ്റ്റാറായി നിറഞ്ഞുനിന്ന ജഗപതി ബാബു ഇപ്പോള്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദിയില്‍ അദിതി രവി, അനുശ്രീ എന്നിവരാണ് നായികമാര്‍.

Top