അഞ്ചലില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Rape

കൊല്ലം : അഞ്ചലില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.

സ്‌കൂളില്‍ നടന്ന കൌണ്‍സിലിങ്ങില്‍ പ്രധാന അധ്യാപികയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പ്രധാന അധ്യാപിക വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്ത് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും പ്രതിയെ കോടതിയില്‍ ഹാജരാക്കുക.

Top