കംപ്യൂട്ടര്‍ പ്രൊസസര്‍ തദ്ദേശീയമായി നിര്‍മിച്ച് സി-ഡാക്; നിര്‍മാണം ഒന്നര വര്‍ഷമെടുത്ത്

തിരുവനന്തപുരം: കംപ്യൂട്ടറിന്റെ പ്രൊസസര്‍ തദ്ദേശീയമായി നിര്‍മിച്ച് കേന്ദ്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്). ഹൈദരാബാദ്, പുണെ, ബെംഗളൂരു കേന്ദ്രങ്ങളുമായി സഹകരിച്ചാണ് തിരുവനന്തപുരം സി-ഡാക് രാജ്യത്താദ്യമായി ക്വാഡ്കോര്‍ പ്രൊസസര്‍ നിര്‍മിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മൈക്രോ പ്രൊസസര്‍ വികസന പദ്ധതിയുടെ ഭാഗമായാണിത് തയ്യാറാക്കിയത്. 273 കോടി രൂപ ചെലവിട്ട് ഒന്നര വര്‍ഷമെടുത്താണ് പ്രൊസസര്‍ വികസിപ്പിച്ചത്.

ക്വാഡ്കോര്‍ പ്രൊസസര്‍ ഇക്കൊല്ലം അവസാനത്തോടെ ചിപ്പ് രൂപത്തില്‍ തയ്യാറാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സംശയങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനാകുമെന്ന് സി-ഡാക് അധികൃതര്‍ പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകുന്നതോടെ ഇറക്കുമതി ചെയ്യുന്ന വന്‍കിട കംപ്യൂട്ടര്‍ പ്രൊസസറുകളെക്കാള്‍ കുറഞ്ഞ ചെലവില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനാകും.

Top