സംസ്ഥാനത്തെ ഐ.എ.എസിനും ഐ.പി.എസിനും ഡി.എ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും കഴിഞ്ഞ ജനുവരി മുതലുള്ള മൂന്ന് ശതമാനം ഡി.എ മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുവദിച്ചു. ഇവരുടെ ഡി.എ 31ൽ നിന്ന് 34 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാർ വർദ്ധന വരുത്തിയതിന് ആനുപാതികമായാണ് കേരള കേഡറിലെ ഉദ്യോഗസ്ഥർക്കും വർദ്ധന വരുത്തിയതെന്ന് ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാന സർക്കാർ ജീവനക്കാരുടെ മൂന്ന് ഗഡു ഡി.എ കുടിശ്ശികയായിരിക്കെ സാഹചര്യത്തിലാണ് ഇവരുടെ വർധവന്.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ വർഷം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോഴാണ് 2020 ജൂലായ് വരെയുള്ള ഡി.എ ലഭിച്ചത്. ഒരു വർഷമായി ഡി.എ അനുവദിച്ചിട്ടില്ല.

2021 ജനുവരി മുതലുള്ള രണ്ടുശതമാനവും ജൂലായ് മുതലുള്ള മൂന്ന് ശതമാനവും 2022 ജനുവരിമുതലുള്ള മൂന്ന് ശതമാനം ഡി.എയും ഉൾപ്പെടെ എട്ട് ശതമാനം ഡി.എ വർദ്ധനയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത്.

Top