സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നാല് ഡര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിക്കും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നാല് ഡര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിക്കും. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ഇന്ത്യയിലേക്ക് ഈ ബൈക്കുകള്‍ ഇറക്കുമതി ചെയ്യും. ഡി ആര്‍ – ഇസഡ് 50, ആര്‍ എം – ഇസഡ് 250, ആര്‍ എം – ഇസഡ് 450, ആര്‍ എം എക്‌സ് 450 ഇസഡ് എന്നീ നാല് ഡര്‍ട്ട് ബൈക്കുകളാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2.65 ലക്ഷം രൂപയായിരിക്കും ഈ മിനി ഡര്‍ട്ട് ബൈക്കിന് വില.

ആര്‍എംഇസഡ്250 ബൈക്കിന് 7.20 ലക്ഷം രൂപയും, ആര്‍എംഇസഡ്450 മോഡലിന് 8.40 ലക്ഷം രൂപയും, ആര്‍എംഎക്‌സ്450ഇസഡ് ബൈക്കിന് 8.75 ലക്ഷം രൂപയും വില വരും. 49 സിസി, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡിആര്‍ഇസഡ്50 മോട്ടോര്‍സൈക്കിളിന് സുസുകി നല്‍കിയിരിക്കുന്നത്. 54 കിലോഗ്രാം മാത്രമാണ് കെര്‍ബ് വെയ്റ്റ്. സീറ്റിന്റെ ഉയരം 560 മില്ലി മീറ്റര്‍. ഫുള്‍ സൈസ് ഡര്‍ട്ട് ബൈക്കാണ് സുസുകി ആര്‍എംഇസഡ്250. 250 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ബൈക്കിന് കരുത്തേകും.

നാല് ഡര്‍ട്ട് ബൈക്കുകളും റോഡ് ലീഗല്‍ അല്ല. പൊതു നിരത്തുകളിലൂടെ ഓടിക്കാന്‍ കഴിയില്ല. ബൈക്കുകള്‍ക്ക് ഹെഡ്‌ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയ്ല്‍ ലൈറ്റ് എന്നിവ നല്‍കിയിട്ടില്ല. റോഡില്‍ ഉപയോഗിക്കാവുന്ന ടയറുകളല്ല നല്‍കിയിരിക്കുന്നത്. വളരെ ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ നിയന്ത്രിത സാഹചര്യങ്ങളിലും മത്സരങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. കാവസാക്കി കെഎക്‌സ്, കെഎല്‍എക്‌സ് കാറ്റഗറി മോട്ടോര്‍ സൈക്കിളുകളുമായാണ് സുസുകി ഡര്‍ട്ട് ബൈക്കുകള്‍ മത്സരിക്കേണ്ടത്.

Top