ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

D Vijakumar

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി.

ചെങ്ങന്നൂരിലെ മുതിര്‍ന്ന നേതാവാണ് ഡി.വിജയകുമാര്‍. പ്രദേശികമായുള്ള ജനസമ്മിതിയാണ് വിജയകുമാറിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഹായകരമായത്. നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ഉപാദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറിനെയും സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് പരിഗണിച്ചിരുന്നു.

Top