കോടിയേരി ഒഴിഞ്ഞത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം; ഡി രാജ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിഞ്ഞതില്‍ പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് കോടിയേരി സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് തന്റെ അറിവെന്ന് ഡി. രാജ പറഞ്ഞു.

പകരം ചുമതലക്കാരനെ അവര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റു കാരണങ്ങള്‍ കൊണ്ടാണോ കോടിയേരി മാറിയതെന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top