ശിവകുമാറിന്റെ അറസ്റ്റ് ;ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി.

ആദായനികുതി വകുപ്പിനെ മാത്രമല്ല റിസര്‍ ബാങ്കിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയുമെല്ലാം അവര്‍ ദുരുപയോഗം ചെയ്യുകയാണ്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വരുന്ന അഞ്ചുവര്‍ഷവും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Top