ഡി ഫോര്‍ താരം സുഹൈദ് കുക്കു വിവാഹിതനാകുന്നു; ചിത്രങ്ങള്‍ വൈറല്‍

ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡിഫോറിലൂടെ ശ്രദ്ധേയനായ താരമാണ് സുഹൈദ് കുക്കു. താരം വിവാഹിതനാവുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദീപ പോള്‍ ആണ് കുക്കുവിന്റെ വധു.

സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹ വാര്‍ത്ത എല്ലാവരും അറിയുന്നത്. ‘ഏഴ് വര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്, അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്ത് പിടിച്ചവര്‍ക്കും ഒരുപാട് നന്ദി’ എന്ന് കുറിച്ചുകൊണ്ട് സുഹൈദ് സോഷ്യല്‍ മീഡില്‍ പങ്കുവെച്ചു.

സുഹൈദിനും ദീപയ്ക്കും ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി. ഡിഫോറിലെ കൂട്ടൂകാര്‍ക്കൊപ്പം നില്‍ക്കുന്ന വധു വരന്മാരുടെ ചിത്രങ്ങളാണ് തരംഗമാവുന്നത്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായതിന് ശേഷം സുഹൈദ് സിനിമകളിലും അഭിനയിച്ചിരുന്നു.

Top