ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തിളങ്ങി സിട്രണ്‍ C5; നിരത്തുകളില്‍ പരീക്ഷണയോട്ടം

മിഡ് സൈസ് എസ്യുവി കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ പദ്ധതി തകിടം മറിക്കുകയാണ് ചെയ്തത്. അതേസമയം, വരാനിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

ആദ്യമായിട്ടാണ്, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലുള്ള ഒരു പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രം പുറത്തുവരുന്നത്. ബോഡി പാനലുകളില്‍ ഇളം സില്‍വര്‍ കളറും റൂഫില്‍ ബ്ലാക്ക്-ഔട്ടുമാണ് നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള തിരുവള്ളൂരിലുള്ള ഇഗ ബിര്‍ള പ്ലാന്റില്‍ ഇ5 എയര്‍ക്രോസ് ഒത്തുചേര്‍ക്കും. മുന്‍നിര ഉത്പ്പന്നം ഇഗഉ യൂണിറ്റായി ഇന്ത്യയില്‍ വില്‍പ്പന ചെയ്യും. നിലവിലെ ചിത്രങ്ങള്‍ കാറിന്റെ സൈഡ് പ്രൊഫൈല്‍ മാത്രമാണ് വ്യക്തമാക്കുന്നത്.

ഡിസൈന്‍ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ആകര്‍ഷമായ ഗ്രില്ലിനൊപ്പം സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍ ലഭിക്കുന്നു.

ഇരുവശത്തും ബമ്പറിന് താഴെയായി എയര്‍ ഇന്‍ടേക്കുകള്‍ സ്ഥാപിച്ചിരിക്കുന്നു. വശങ്ങളില്‍, മികച്ച സംരക്ഷണത്തിനായി സൈഡ് ബോഡിയും വീല്‍ ആര്‍ച്ച് ക്ലാഡിംഗുകളും ലഭിക്കുന്നു, ഒപ്പം അതിന്റെ ബാഹ്യ രൂപത്തിന് സ്പോര്‍ട്ടി ടച്ച് നല്‍കുന്നു.

ഇ5 എയര്‍ക്രോസിന്റെ പിന്‍ഭാഗം ചതുരാകൃതിയിലുള്ള റാപ് റൗണ്ട് എല്‍ഇഡി ടൈലൈറ്റുകളുമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ബൂട്ട് ലിഡില്‍ ബ്രാന്‍ഡിന്റെ ലോഗോയും പ്രദര്‍ശിപ്പിക്കുന്നു.

17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ റൂഫ് സ്‌പോയിലര്‍, പ്രവര്‍ത്തനരഹിതമായ ഇരട്ട എക്‌സ്‌ഹോസ്റ്റ് വെന്റുകള്‍ ഉള്ള ബ്ലാക്ക് ഔട്ട് ബമ്പര്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് ഹൈലൈറ്റുകള്‍.

Top