cyrus mistry out tata grobal bevarages

മുംബൈ: ടാറ്റാ ഗ്രോബല്‍ ബിവറേജസിലെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ത്രിയെ നീക്കാന്‍ ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം. ഇന്നലെ നടന്ന യോഗത്തില്‍ പത്തില്‍ ഏഴ് ബോര്‍ഡംഗങ്ങളും മിസ്ത്രിയെ ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കാന്‍ വോട്ട് ചെയ്തു.

ടാറ്റാ ഗ്രൂപ്പിന്റെ അപ്രീതി പിടിച്ചുപറ്റിയ സൈറസ് മിസ്ത്രിയെ കഴിഞ്ഞയാഴ്ച ടിസിഎസില്‍നിന്നു മാറ്റിയിരുന്നു. പകരം ഇഷാത് ഹുസൈനാണ് ടിസിഎസിന്റെ ചുമതല.

ഗ്ലോബല്‍ ബിവറേജസില്‍നിന്ന് മിസ്ത്രി പുറത്താകുമ്പോള്‍ പകരം കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളായ ഹാരിഷ് ഭട്ട് ചെയര്‍മാനാകും. ടിസിഎസില്‍ ഹുസൈനെ നിയമിച്ചതുപോലെ ഇവിടെയും അടിയന്തര നിയമനമാണ് നടന്നത്.

ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും മിസ്ത്രി ഇപ്പോഴും ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍ എന്നീ കമ്പനികളുടെ മേധാവിയാണ്.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍ കമ്പനികളുടെ ഓഹരിയുടമകളെ പ്രത്യേക ജനറല്‍ മീറ്റിംഗിന് ടാറ്റാ സണ്‍സ് വിളിച്ചിട്ടുണ്ട്.

Top