Cyrus Mistry against tts

മുബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് എതിരെ പ്രതികരണവുമായി പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ത്രി.

തനിക്ക് അധികാര കൊതിയില്ലെന്നും ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായ സ്ഥാപനത്തിന്റെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണ് താന്‍ നടത്തിയതെന്നാണ് മിസ്ത്രി പറയുന്നത്.

ഇന്നലെ ടാറ്റ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ നിന്നും മിസ്ത്രിയെ പുറത്താക്കിയിരുന്നു. നല്ലരീതിയിലുള്ള ഭരണം കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാറ്റില്‍ പറത്തിയെന്നും പകരം വ്യക്തിപരമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ടി.സി.എസിന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

ചിലരുടെ നിയന്ത്രണം മൂലം ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട് സംഘടനയുടെ അടിത്തറ ഗൗരവകരമായ തരത്തില്‍ അപകടത്തിലേക്ക് പോകുന്നതാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ഇതാരൊക്കെയാണെന്ന് പേരെടുത്ത് മിസ്ത്രി പരാമര്‍ശിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 24ന് ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മിസ്ത്രിയെ നീക്കിയിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേല്‍ക്കുകയും ചെയ്തു.

Top