cyriac joseph about ahammed death

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്.

ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശിച്ചു.

അദ്ദേഹത്തിന്റെ മരണകാര്യം മറച്ചു വെച്ചത് ഗുരുതരമായ തെറ്റാണ്. ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാലും ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. പക്ഷേ ഒരു ഡോക്ടറും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

നീതിന്യായ രംഗവും വൈദ്യശാസ്ത്ര മേഖലയും മഹത്തരമായ മേഖലകളാണ്. പക്ഷേ അഴിമതി പോലുള്ള കാര്യങ്ങള്‍ ഈ രംഗത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

Top