നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിച്ച് അപകടം.

അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗ്യാസ് ടാങ്കറിന്റെ ക്ലീനറായ പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മറിഞ്ഞ ലോറി നീക്കം ചെയ്തു.

Top