ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാദാപുരത്ത് വീട് ഭാഗികമായി തകര്‍ന്നു

Balochistan

നാദാപുരം: നാദാപുരം ചേരാപുരത്ത് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ജീലാനി നഗറില്‍ മത്തത്ത് മൊയ്തുവിന്റെ വീടിന് സാരമായ കേടുപാടുണ്ടായി. വീടിന്റെ അടുക്കളയും കുളിമുറിയും ഗ്രില്‍സും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപറ്റി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ച അഡിഷണല്‍ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് ഗ്യാസ് അടുപ്പുമായി കണക്ട് ചെയ്തിരുന്നില്ല. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് പരിസരവാസികളും വീട്ടുകാരും പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ വീട്ടുകാര്‍ ഏറെ നേരം സ്തംഭിച്ചു പോയി.

കുറ്റ്യാടി സിഐ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസും റവന്യൂ അധികൃതരും പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തും.

Top