Cyclotron Self Driving Motorcycle

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കുമ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ എന്തിന് മാറിനില്‍ക്കണം. സ്വയം നിയന്ത്രിത കാറുകള്‍ക്ക് പിന്നാലെയിതാ മോട്ടോര്‍സൈക്കിളും നിരത്തുകള്‍ കീഴടക്കാനെത്തുന്നു.

ഒട്ടുമിക്ക നിര്‍മാതാക്കളും സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ മാത്രം അവതരിപ്പിച്ചപ്പോള്‍ അമേരിക്കന്‍ ഇരുചക്ര വാഹനനിര്‍മാതാവായ ലിറ്റ് മോട്ടേഴ്‌സ് ‘സൈക്ലോട്രോണ്‍’ എന്ന പേരില്‍ സെല്‍ഫ് ഡ്രൈവിംഗ് മോട്ടോര്‍സൈക്കിളുമായി എത്തിയിരിക്കുന്നു.
Untitled-1
കാനഡയിലെ എന്‍ജിനീയറായ ചാള്‍സ് ബോംബാര്‍ഡിയാര്‍ ആണ് ഈ മോട്ടോര്‍സൈക്കിളിന്റെ രൂപകല്പനയ്ക്ക് പിന്നില്‍.

ആഷിഷ് തുല്‍ക്കര്‍ എന്ന ഇന്‍ഡസ്ട്രിയല്‍ ഡിസൈനറിന്റെ സഹായത്തോടെയാണ് ചാള്‍സ് ഈ കണ്‍സ്‌പെറ്റിനെ അവതരിപ്പിച്ചത്.

രണ്ട് പേര്‍ക്ക് മുഖാമുഖം ഇരിക്കാന്‍ കഴിയുന്ന അഡ്ജസ്റ്റബിള്‍ സീറ്റാണ് ഈ മോട്ടോര്‍ സൈക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Untitled-1
ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വയര്‍ലസ് മുഖാന്തരം ചാര്‍ജ്‌ചെയ്യപ്പെടുന്ന ഒരു ഇലക്ട്രിക് ബൈക്കാണിത്.

ഏത് കാലാവസ്ഥയിലും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.

രണ്ട് ദിശയിലേക്കുമായി സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്കിന് ഇരുവശത്തു നിന്നും കയറത്തക്ക വിധത്തില്‍ രണ്ട് ബട്ടര്‍ഫളൈ ഡോറുകളാണ് നല്‍കിയിരിക്കുന്നത്.

Top