ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരതൊട്ടു ; ബംഗാൾ തീരത്ത് കനത്ത നാശനഷ്ടം , രണ്ട് മരണം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു.

രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി ഇതുവരെ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരദേശ മേഖലകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ നിരവധി കപ്പല്‍ സര്‍വ്വീസുകളും റദ്ദാക്കി.

Top