ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ദേശീയ ദുരന്തനിവാരണ സേന സംഘം കേരളത്തിലെത്തും

കൊല്ലം: സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേന സംഘം യാത്ര തിരിച്ചു. എന്‍ഡിആര്‍എഫ് സംഘമാണ് കേരളത്തിലെത്തുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ ഉള്ള കാറ്റിനും ഇടിമിന്നലിനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്. ഞായറാഴ്ച അറബിക്കടലിലെ ന്യൂനമര്‍ദം ‘ടൌട്ട’ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top