വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടു മുമ്പ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

ഗുജറാത്ത് : വായു ചുഴലിക്കാറ്റ് വടക്ക് ഗുജറാത്ത് തീരം തൊടു മുമ്പ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥ വകുപ്പ്. സൗരാഷ്ട്ര കച്ച് മേഘലയില്‍ ഇന്ന് അര്‍ധരാത്രിയോടെയാകും ചുഴലിക്കാറ്റ് എത്തുകയെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീരദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 135 മുതല്‍ 165 കിലോമീറ്റര്‍ വേഗത പ്രതീക്ഷിച്ചിരുന്ന ചുഴലികാറ്റ് ജൂണ്‍ 13നു ഗുജറാത്ത് തീരം തൊടുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ദിശാമാറുകയായിരുന്നു.

Top