‘വായു’ വിനെ നേരിടാന്‍ സജ്ജരായിരിക്കൂ; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് വന്‍ നാശം വിതച്ച് മണിക്കൂറുകള്‍ക്കകം വായൂ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ അടിയന്തിര സാഹചര്യം നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ താന്‍ പ്രര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കാന്‍ തയ്യാറായിരിക്കാന്‍ ഞാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഹിന്ദിയില്‍ കുറിച്ചു.

വായൂ വീശിയടിക്കുമ്പോള്‍ നാളെ ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളില്‍ നാളെ അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലക്ഷണക്കണക്കിന് ആളുകളെ ഈ മേഖലയില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീരദേശ നഗരങ്ങളിലേക്കുള്ള സാധാരണ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.റെയില്‍വെ പ്രത്യേക സര്‍വ്വീസുകളുമായി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട്.

Top