മുംബൈ തീരം തൊട്ട് ടൗട്ടേ ചുഴലിക്കാറ്റ്

kelvin cyclone

മുംബൈ: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് മുംബൈ തീരത്ത് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും. കടുത്ത ചുഴലിക്കാറ്റ് അടുത്ത മണിക്കൂറിനുള്ളില്‍ രൂക്ഷമാകുമെന്നും ഇന്ന് വൈകുന്നേരം ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി ടൗട്ടെ തീരത്തോട് അടുക്കുന്നതിനാല്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്.

മുംബൈ വിമാനത്താവളവും മോണോ റെയിലും അടച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മുംബൈ നഗരം അതീവ ജാഗ്രതയിലാണ്. അതിവേഗ കാറ്റ് കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുംബൈയുടെ തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റര്‍ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗരതീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളവും ബാന്ദ്രവര്‍ളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും നിര്‍ത്തിവച്ചതായി ബി എം സി അറിയിച്ചിരുന്നു.

Top