ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ചുഴലിക്കാറ്റ് ; 19 പേർ മരണപ്പെട്ടു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്.

ശക്തമായ ചുഴലിക്കാറ്റിൽ 19 പേർ മരണപ്പെട്ടു .

ചൊവ്വാഴ്ച കൊടുങ്കാറ്റിനുശേഷം വെള്ളപ്പൊക്കം ഉണ്ടായതിനാൽ റോഡുകളും, ഗ്രാമങ്ങളും, വീടുകളും വെള്ളത്തിനടിയിലാണ്.

മണ്ണിടിച്ചിലിൽ അകപ്പെട്ട് കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായും, നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ അറിയിച്ചു.

സമീപത്തുള്ള രണ്ടു വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ വീണ്ടും തുറന്നു.

അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഭയത്തിൽ ഇന്തോനേഷ്യയിലെ വിമാന സർവീസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Top