തെക്കൻ ആഫ്രിക്കയെ തകർത്തെറിഞ്ഞ് ഇഡ ചുഴലിക്കാറ്റ് ; മരണം 180 കവിഞ്ഞു

ഹരാരേ: ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ മരണം 180 ആയി. ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ഫിലിപ് നൂയിസി ചൂണ്ടിക്കാട്ടി.

മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 84 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 1000 കവിഞ്ഞേക്കുമെന്ന് ആശങ്കയുള്ളതായും മൊസാംബിക്ക് പ്രസി‍‍‍‍ഡന്‍റ് പറഞ്ഞു. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചു.

റെഡ് ക്രോസിന്‍റ് സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണ്. ഗതാഗതസംവിധാനങ്ങളും താറുമാറായി. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.

Top