ശക്തമായ മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം

വൈക്കം: ശക്തമായ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും വൈക്കത്തു വ്യാപകമായി നാശം വിതച്ചു. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈക്കത്ത് നിരവധി വീടുകള്‍ തകര്‍ന്നു.

പുളിഞ്ചുവട് പരുത്തി മുടിയില്‍ പരമുവിന്റെ വീട് ആഞ്ഞിലി മരം വീണും വൈക്കം പോളശേരി ചിറയില്‍പറമ്പില്‍ പ്രസന്നയുടെ വീടിനു മേലെ സമീപ പുരയിടത്തില്‍ നിന്നു തേക്കുമരം വീണും തകര്‍ന്നു.

തലയോലപ്പറമ്പ് തൊട്ടിയില്‍ രമാദേവിയുടെ വീടും തേക്ക് വീണ് ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റില്‍ ഒരു വീട് പൂര്‍ണമായും 12 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതിന് പിന്നാലെയാണ് രാത്രിയിലും ശക്തമായ കാറ്റുണ്ടായത്.

Top