ഫോനി ചുഴലിക്കാറ്റ്: 81 ട്രെയിനുകള്‍ റദ്ദാക്കി,രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു

train

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 81 ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും നാശം വിതച്ചേക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

ഹൗറ-ചെന്നൈ സെന്‍ട്രല്‍ കോറോമാന്‍ഡല്‍ എക്സ്പ്രസ്, പട്ന-എറണാകുളം എക്സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകള്‍.

Top