ഫോനി ചുഴലിക്കാറ്റ് ; ഒഡീഷക്കായി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ദലൈലാമ

dalai-lama-

ഫോനി ചുഴലിക്കാറ്റ് നാശംവിതച്ച ഒഡീഷക്കായി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ദലൈലാമ. മേഖലകളുടെ പുനരുദ്ധാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദലൈലാമ ട്രസ്റ്റിന്റെ ഭാഗമായാണ് സഹായ വാഗ്ദാനം.

ദുരന്തബാധിതരെ സഹായിക്കാനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു, ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റ് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയാണ്, ഒഡീഷ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തില്‍ ലാമ അറിയിച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ത്തുള്ള സങ്കടം ഞാന്‍ അറിയിക്കുകയാണ്. കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ് മേഖലകളിലെ ആളുകളുടെ ക്ഷേമത്തിനായും പ്രിയപ്പെട്ടവര്‍ നഷ്ടമായ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ദലൈലാമ വ്യക്തമാക്കി.

Top