ലോക സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്; ഫൈനലില്‍ ഇന്ത്യക്ക് മിന്നുന്നവിജയം

കൊച്ചി: പന്ത്രണ്ടാമത് ലോക സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യക്ക് വിജയം. അര്‍ജന്റീനയില്‍ നടന്ന മത്സരത്തില്‍ അമേരിക്കയെ 12-3 നാണ് ഇന്ത്യ തോല്‍പ്പിച്ചത്‌. എട്ടംഗമുള്ള ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനടക്കം 5 പേരും മലയാളികളാണ്.

ക്യാപ്റ്റന്‍ ഏലൂര്‍ സ്വദേശി അസറുദ്ദീന്‍ഷാ ആണ്. ടീമിലുള്ള മറ്റ് അംഗങ്ങൾ തിരുവനന്തപുരം സ്വദേശികളായ ജെ. അന്‍ഫര്‍, എ. അന്‍ഷാദ് (ടെറിറ്റോറിയല്‍ അക്കാദമി), ആലപ്പുഴ സ്വദേശി വിഷ്ണു ഷാജി (ആര്‍മി), എറണാകുളം സ്വദേശി അസറുദ്ദീന്‍ ഷാ, ഇടുക്കി സ്വദേശി സദ്ദാം ഹുസൈന്‍ (ഇരുവരും എയര്‍ഫോഴ്‌സ്) എന്നിവരാണ്.

Top