സൈബര്‍ പങ്ക് 2077 ഗെയിം സോണിയുടെ പ്ലേ സ്റ്റേഷന്ൻ സ്റ്റോറിൽനിന്ന് പിന്‍വലിച്ചു

ടുത്തിടെ പുറത്തിറക്കിയ ‘സൈബര്‍ പങ്ക് 2077’ എന്ന ഗെയിം സോണിയുടെ പ്ലേ സ്റ്റേഷന്ൻ സ്റ്റോറിൽനിന്ന് പിന്‍വലിച്ചു. ഗെയിമില്‍ ഒട്ടേറെ തകരാറുകള്‍ ഉണ്ടെന്ന പരാതി ഉയര്‍ന്നതോടെയാണ് ഗെയിം പ്ലേ സ്റ്റേഷന്‍ സ്റ്റോറിൽനിന്ന് പിന്‍വലിക്കാന്‍ സോണി തീരുമാനിച്ചത്. പ്ലേ സ്‌റ്റേഷനില്‍നിന്ന് ഗെയിം വാങ്ങിയവര്‍ക്കെല്ലാം പണം തിരികെ നല്‍കാമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

റീഫണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്ലേ സറ്റേഷന്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ മതി.ഗെയിം പ്ലേസറ്റേഷനില്‍ തിരികെ കൊണ്ടുവരുന്ന കാര്യം സോണി വ്യക്തമാക്കിയിട്ടില്ല. പ്ലേസ്റ്റേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്നു ഗെയിം പിന്‍വലിച്ചുവെങ്കിലും ഗെയിമിന്റെ ഡിജിറ്റല്‍, ഫിസിക്കല്‍ പതിപ്പ് വാങ്ങിയവര്‍ക്ക് പ്ലേ സ്റ്റേഷന്‍ സാങ്കേതിക പിന്തുണ നല്‍കും.

Top