സിഡി പ്രൊജക്ട് റെഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൈബര്‍പങ്ക് 2077 എന്ന ആക്ഷന്‍ വീഡിയോ ഗെയിം പുറത്തു വിട്ടു. 2020 ലെ ഏറെ കാത്തിരിക്കപ്പെട്ട ഈ ഗെയിം പ്ലേ സ്റ്റേഷന്, എക്സ് ബോക്സ്, പിസി, ഗൂഗിള്‍ സ്റ്റേഡിയ, എന്‍വിഡിയ ജിഫോഴ്സ് ക്ലൗഡ് ഗെയിമിങ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ലഭ്യമാകും. ഗെയിമിന്റെ പ്ലേ സ്റ്റേഷന്, എക്സ്ബോക്സ് പതിപ്പുകള്‍ക്ക് 3499 രൂപയാണ് വില. പി.സി. പതിപ്പിന് 2999 രൂപയും. എന്നാൽ ആമസോണ്‍ വഴി സൈബര്‍ പങ്ക് 2077-ന്റെ പ്ലേ സ്റ്റേഷന്, എക്സ് ബോക്സ് പതിപ്പുകളുടെ ഫിസിക്കല്‍ വേര്‍ഷന്‍ വാങ്ങുമ്പോള്‍ 3999 രൂപയാണ് വില. പി.സി. വേര്‍ഷന്റെ ഡിസ്ക് 2499 രൂപയ്ക്കും വാങ്ങാം.
പി.എസ്. 4-ല്‍ സൈബര്‍ പങ്ക് ഗെയിമിന് 63.88 ജിബി വലിപ്പമുണ്ട്. എക്സ് ബോക്സ് പതിപ്പിന്റെ വലിപ്പം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് 60 ജിബിയില്‍ താഴെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.സി. പതിപ്പിന് 70 ജിബി ഡിസ്ക് സ്പേസ് വേണ്ടിവരും. 2020 ഏപ്രിലില്‍ ഗെയിം പുറത്തിറക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അത് സെപ്റ്റംബറിലേക്കും നവംബര്‍ 19 ലേക്കുമായി മാറ്റി. ഒടുവിൽ വർഷാവസാനം പുറത്തിറക്കുകയായിരുന്നു.