ശബരിമല വിഷയത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കൊപ്പമെന്നു പറഞ്ഞ തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. വിഷയത്തില്‍ സുപ്രീംകോടതി വിധിയേയും മുഖ്യമന്ത്രിയുടെ നിലപാടിനെയും അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടു വിഷയത്തില്‍ ഇതുപോലൊരു നിലാപാട് എടുക്കുമോയെന്ന് ഒരു വിഭാഗം ചോദിക്കുന്നു.

ഇതേ സമയം നടന്റെ നിലപാടിനെ സ്വാഗതം ചെയ്തും ധാരാളം പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നടന്റെ സിനിമ കേരളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ ബഹിഷ്‌കരിക്കരിക്കണമെന്ന് പറയുന്നവരും കുറവല്ല. താരത്തിന്റെ ഔദ്യോഗിക പേജില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന കമന്റുകളുടെ പ്രവാഹമാണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പിണറായി വിജയനെ പ്രശംസിക്കുക മാത്രമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്തയേക്കുറിച്ചും സേതുപതി സംസാരിച്ചു.

Top