സൈബര്‍ ഭീഷണികള്‍ വര്‍ദ്ധിക്കുന്നു; കരുതിയിരിക്കുകയേ നിര്‍വ്വാഹമുള്ളൂ- സുവില്‍ മുല്ലശേരില്‍

കൊച്ചി: സൈബര്‍ ലോകത്തെ ഭീഷണികളെ കുറിച്ച് നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചതായി പാലോ ആള്‍ട്ടോയിലെ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് സുവില്‍ മുല്ലശേരില്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ തീവ്രവാദം, ചാരവൃത്തി, ഹാക്കിങ്, തുടങ്ങി നിരവധി ചതിക്കുഴികള്‍ ഉണ്ട്. ലോകത്ത് ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളും വന്‍കിട കമ്പിനികളുമെല്ലാം ആക്രമണ ഭീഷണിയിലാണ്. ഇതിന് എതിരെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് ആക്രമണം തടയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതിയായ ഭീഷണി വിവരങ്ങള്‍ പങ്ക് വെക്കുന്നതിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാനും തടയാനും സാധിക്കുകയുള്ളൂ. ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ യു.ആര്‍.എല്‍, ഇ മെയില്‍ തുടങ്ങിയ വിവരങ്ങള്‍ കുറിച്ചു വെക്കുകയും, ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നത് ഇത്തരം ഭീഷണികള്‍ ഒരു പരിധി വരെ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top