വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് : മുംബൈയില്‍ 130 കോടി നഷ്ടപ്പെട്ടു

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന് സാക്ഷിയായി മുംബൈയിലെ ഇറ്റലിയന്‍ കമ്പനി. 130 കോടി രൂപയാണ് കമ്പനിക്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേധാവിക്ക് മാതൃകമ്പനിയുടെ സിഇഒയുടെ പേരില്‍ ഇമെയില്‍ അയച്ചാണ് തട്ടിപ്പ് നടത്തിയത്. സി ഇ ഒയുടെ മെയിലിന് സമാനമായ മെയില്‍ ഐഡിയില്‍ നിന്ന് തട്ടിപ്പ് സംഘം കമ്പനി മേധാവിക്ക് മെയില്‍ അയച്ചു. ഒരു ഏറ്റെടുക്കലിന് പണം ആവശ്യമുണ്ടെന്നായിരുന്നു മെയിലിന്റെ ഉള്ളടക്കം. കൂടുതല്‍ വിശ്വാസ്യതയ്ക്കായി തട്ടിപ്പ്‌സംഘം നിരവധി തവണ കോണ്‍ഫറന്‍സ് കോളുകളും നടത്തി.

തുടര്‍ന്ന് കമ്പനി മേധാവി പലപ്പോഴായി പണം അയച്ചു നല്‍കി. എന്നാല്‍ പിന്നീടാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. ഉടന്‍ സൈബര്‍ പോലീസിനെ ബന്ധപ്പെട്ട് പരാതി നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top