ദിവസത്തിൽ നൂറ് എന്ന കണക്കിൽ വാക്കുകൾ കൊണ്ട് പീഡനം; സംഗീത ജനചന്ദ്രൻ

ങ്ങൾ പരസ്പരം കാണുമ്പോൾ ആദ്യം ചോദിക്കുക ‘ഹൗ ആർ യു’ എന്നല്ല, നിന്റെ മനസ്സിന് എങ്ങനെ ഉണ്ട് എന്നാണ്,” സംഗീത ജനചന്ദ്രൻ വേദനയോടെ പറഞ്ഞു. സംഗീത, വിമെൻ ഇൻ സിനിമ കളക്റ്റീവിന്റെ സോഷ്യൽ മീഡിയ മാനേജർ ആണ്. സംഗീതയുടെ ഈ വാക്കുകൾ വെറുതെ ഒരു പരിചയത്തിന്റെ പേരിൽ മാത്രം നടി പാർവതിയോട് ചോദിക്കുന്നത് അല്ല കേട്ടോ.

കാരണവും ഉണ്ട്. സോഷ്യൽ മീഡിയ മാനേജർ ആയതുകൊണ്ട് തന്നെ, ഓരോ താരങ്ങളും, പ്രത്യേകിച്ച് സ്ത്രീകൾ കടന്നു പോകുന്ന വിർച്വൽ പീഡനങ്ങളും ആക്രമണങ്ങളും എന്താണെന്ന് സംഗീതയ്ക്ക് അറിയാം. ശനിയാഴ്ച നടന്ന വിമെൻ ഇൻ സിനിമ കളക്റ്റീവിന്റെ പത്രസമ്മേളനത്തിൽ, സംഗീത ഒന്നേ പറഞ്ഞുള്ളു. “ഞാനാണ് ഈ പേജ് ഹാൻഡിൽ ചെയ്യുന്നത്,” അത്രയും മാത്രം മതി ആ ജോലിയുടെ സങ്കീർണതകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് തിരിച്ചറിയാൻ. ‘അമ്മ’യ്ക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളുമായി എത്തിയ ഈ സ്ത്രീ സംഘടനയ്ക്ക് നേരെ ഉണ്ടായ അപമാനവും തെറി വർഷവും ഓക്കെ കാണണമെങ്കിൽ വെറുതെ സംഘടനയുടെ സമൂഹ മാധ്യമങ്ങളിൽ ഉള്ള പേജ് ഒന്ന് എടുത്തു നോക്കിയാൽ മതിയാകും. പ്രത്യേകിച്ചും ഫേസ്ബുക്കിലെ പേജ്!

‘അതൊക്കെ അങ്ങ് കണ്ടില്ല എന്ന് നടിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു’ എന്ന് ആശ്വാസം പറയുന്നവരോട് സംഗീതയ്ക്ക് ചിലതു ചോദിക്കുവാനുണ്ട്. ഈ പറയുന്ന വിർച്വൽ സ്പേസ് ശരിക്കും ഒരു ഇടം ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ? സമൂഹ മാധ്യമങ്ങളിലൂടെ ഒരു സ്ക്രീനിന് ഇപ്പുറം ഇരുന്നു ആരെയും എന്തും പറയാം എന്നുള്ള വിശ്വാസമാണ് പലപ്പോഴും ഇവരെകൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. സൈബർ നിയമങ്ങൾ കൃത്യമായ രീതിയിൽ പാലിക്കുകയോ അത് ലംഘിച്ചാൽ കൃത്യമായ നടപടികൾ ഉണ്ടാകാത്തതും തന്നെയാണ് പല സൈബർ കുറ്റവാളികളെയും ഇതിലേക്ക് നയിക്കുന്നത്. വിമെൻ ഇൻ സിനിമ കളക്റ്റീവിന്റെ പേജിൽ ഉണ്ടായ തെറി വർഷം ഒരുപേക്ഷ ഒരു പ്രതീകം മാത്രമാണ്, ഇത്തരത്തിൽ ഏതാണ്ട് നൂറ് തവണ ഒരു ദിവസം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് സംഗീത പറയുന്നു.

Top