അശ്ലീല യൂട്യൂബ് പ്രചാരണം; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : തന്റെ യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജാണ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ പരാതി നൽകിയത്. പരാതിയെ തുടർന്ന് കേസെടുത്ത സൈബർ പൊലീസ് എഫ്.ഐ.ആർ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി.

കണ്ണൂർ സ്വദേശിനിയാണ് ശ്രീലക്ഷ്മി. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച്‌ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായി പരാതിയിൽ പറയുന്നു.

ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം നൽകിയിരുന്നു. അതേസമയം ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പൊലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.

Top