ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണ പരമ്പര ; അടുത്തത് നാളെയെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണ പരമ്പര തുടരുന്നു, തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന് സൂചന.

കഴിഞ്ഞ ദിവസത്തെ ആക്രമണം തടഞ്ഞ ‘മാല്‍വെയര്‍ ടെക്’ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇനിയും ഇതാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ വരാനിരിക്കുന്ന ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ലെന്നും മാല്‍വെയര്‍ ടെക് അറിയിച്ചു.

പേര് വെളിപ്പെടുത്താത്ത 22 വയസുകാരനാണ് മാല്‍വെയര്‍ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്.

ഇന്ത്യയടക്കം 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

Top