സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ പെസഫിക് മേഖലയില്‍ ; ഇല്യ റോസ്നോവ്

cyber

കൊച്ചി ; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നത് ഏഷ്യ പെസഫിക് മേഖലയിലാണെന്ന് ഐബി ഗ്രൂപ്പ് ബ്രാന്‍ഡ് പ്രൊട്ടക്ഷന്‍ ഹെഡ് ഇല്യ റോസ്നോവ്. കൊക്കൂണ്‍ 2019 ല്‍ ഏഷ്യ പെസഫിക് മേഖലയിലെ സൈബര്‍ ഭീഷണിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിലിറ്റിറി, സര്‍ക്കാര്‍, എനര്‍ജറ്റിക് സെക്ടര്‍, വിദ്യാഭ്യാസം, ഹോട്ടല്‍ വ്യവസായം, ആരോഗ്യ മേഖല, ടെലിക്കോം, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളായ സ്പിയര്‍ ഫിഷിങ് ഇ മെയില്‍സ്, സോഷ്യല്‍ എഞ്ചിനീയറിംഗ്, വെബ്സൈറ്റ് ആക്രമണങ്ങള്‍ , വനക്രൈം ആക്രമണങ്ങള്‍ തുടങ്ങിയവയാണ് ഈ മേഖലയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നത്.

ഹാക്കിങ് രംഗത്തെ പ്രധാന ആക്രമണകാരിയായ ലെസാറസിന്റെ ആക്രമണ രീതികളും അദ്ദേഹം വിശദീകരിച്ചു. ഫിഷിങ് കിറ്റുകള്‍ ഉപയോഗിച്ച് അജ്ഞാത ഹാക്കര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വിവിധ ഘട്ടങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇത് തടയാനായി നിലവില്‍ ഫിഷിങ് കിറ്റുകളെ കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂവെന്നും ഇല്യ റോസ്നോവ് ചൂണ്ടിക്കാട്ടി.

Top