റെയില്‍വേ സ്‌റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും വൈ ഫൈ വഴി സൈബര്‍ ആക്രമണ സാധ്യത

ചെന്നൈ: റെയില്‍വേ സ്‌റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൊതു വൈ ഫൈ വഴി ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്‌വേര്‍ഡുകള്‍, സന്ദേശങ്ങള്‍, ഇ മെയിലുകള്‍ എന്നിവ ചോര്‍ത്താനാണ് സാധ്യത.

അതിനാല്‍ പൊതു വൈ ഫൈ സംവിധാനം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും റസ്‌പോണ്‍സ് ടീം വ്യക്തമാക്കി.

Top