സൈബര്‍ അക്രമണം; അമേരിക്കയില്‍ പല പ്രമുഖ പത്രങ്ങളുടെയും അച്ചടി മുടങ്ങി

ന്യൂയോര്‍ക്ക്: സൈബര്‍ അക്രമണം അമേരിക്കയിലെ നിരവധി പത്രങ്ങളുടെ അച്ചടി മുടക്കി. ഓഫീസിലെ കംപ്യൂട്ടറുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് അമേരിക്കയിലെ പത്രങ്ങളുടെ അച്ചടി മുടങ്ങിയത്. പ്രമുഖ പത്രങ്ങളായ ലോസ് ആഞ്ചലസ് ടൈസ്, ദി ചിക്കാഗോ ട്രൈബ്യൂണ്‍, ദ ബാള്‍ട്ടിമോര്‍ സണ്‍ എന്നീ പത്രങ്ങളുടെ അച്ചടി, വിതരണമാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മുടങ്ങിയത്. രാജ്യത്തിന് പുറത്ത് നിന്നും ആരംഭിച്ച ആക്രമണം പിന്നീട് അമേരിക്കയിലേക്ക് വ്യാപിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ മാല്‍വെയര്‍ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ശനിയാഴ്ചയോടെ ഇത് എല്ലാ സിസ്റ്റത്തിലോട്ടും ബാധിക്കുകയായിരുന്നു. ഇത് മിക്ക പത്രങ്ങളുടെയും വിതരണം വൈകാന്‍ ഇടയാക്കി. പത്രം അച്ചടിച്ച് വിതരണം ചെയ്യുന്ന ഓഫീസിലെ ബാക്ക് ഓഫീസ് സിസ്റ്റത്തിലാണ് വൈറസ് ആക്രമണം ഉണ്ടായതെന്ന് ട്രൈബ്യൂണ്‍ പബ്ലിഷിംഗ് വക്താവ് അറിയിച്ചു.

Top