Cyber attack post surgical strike: Indian techies hack into Pakistan government network

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കു നേരെ ഇന്ത്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിന് ശേഷം പാകിസ്താന്റെ നിരവധി വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഹാക്കിംഗിനു വിധേയമായ പാകിസ്താന്‍ വെബ്‌സൈറ്റുകള്‍ തിരിച്ചുപിടിക്കുന്നതിനായി പാക് സാങ്കേതിക വിദഗ്ധര്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്കു പണം വാഗ്ദാനം ചെയ്തതായി ന്യൂസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നിരസിച്ചതായാണ് സൂചന. ഇതിനു മറുപടിയായി പാക് ഹാക്കര്‍മാര്‍ ഇന്ത്യന്‍ സൈറ്റുകള്‍ക്കു നേര്‍ക്ക് ആക്രമണം നടത്തുമെന്ന് സൂചന നല്‍കിട്ടുണ്ട്‌.

നേരത്തെ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റിനു നേര്‍ക്ക് പാക് ഹാക്കര്‍മാരുടെ ആക്രമണം നടന്നിരുന്നു.

Top