സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ സൈബർ ആക്രമണം; നടപടി വേണെമെന്ന് പ്രതിപക്ഷം

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരായ സൈബർ ആക്രമണത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷം. സൈബർ ആക്രമണം തടയുന്നതിനും കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് 13 പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിക്ക് കത്ത് നൽകി. മഹാരാഷ്ട്രയിലെ തർക്കങ്ങൾ പോലുള്ള ഭരണഘടന വിഷയങ്ങൾ സുപ്രീം കോടതി പരിഗണിക്കവേ ചീഫ് ജസ്റ്റിസിനെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോൺഗ്രസ്, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, സമാജ് വാദി പാർട്ടി അടക്കമുള്ള കക്ഷികളാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകിയത്.

Top