കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് ആക്രമണം നടക്കുന്നുവെന്ന് കെ മുരളീധരന്‍

ഇടുക്കി: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് ആക്രമണം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഒന്ന് മുഖ്യമന്ത്രി നേരിട്ട് ആക്രമിക്കുകയാണെന്നും കൂടാതെ സഖാക്കള്‍ സൈബര്‍ ഇടത്തിലൂടെ ആക്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ തുടര്‍ ഭരണം പ്രവചിച്ച ചാനലില്‍ ഇന്ന് സി പി എം പ്രതിനിധികള്‍ ചര്‍ച്ചക്ക് പോകുന്നില്ലെന്നും എംപി വ്യക്തമാക്കി. വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണം. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top