കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം; പിന്നാലെ ചെന്നിത്തലയ്ക്കെതിരെ പരാതി

തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് എതിരെ ഹൈക്കമാന്‍ഡിന് പരാതി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനലാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണത്തിന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതായും പാരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.സൈബര്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആറ്റിങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നിര്‍ദ്ദേശം നല്‍കുന്ന സംഭാഷണമായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി ശ്രീകുമാര്‍, എംജെ ജോബ് എന്നിവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇവരെക്കൂടാതെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.

പുറത്ത് വന്ന സംഭാഷണം ഇങ്ങനെഫോണ്‍ വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിര്‍ദേശത്തില്‍ പിള്ളേര്‍ക്ക് പ്രശ്‌നം വരുമോ. ട്രോളുകള്‍ ചെയ്ത് വച്ചിട്ടുണ്ട്.രമേശ് ചെന്നിത്തല: കെപിസിസി അതെ, നീ നേരിട്ട് ചെയ്യണ്ട. നിന്റേതായിട്ട് ചെയ്യണ്ട.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: പിള്ളേര് കൊണ്ടേ ചെയ്തിട്ടുള്ളൂ.
രമേശ് ചെന്നിത്തല: നിന്റെ അകത്തൊന്നും ചെയ്യണ്ട.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ഓക്കെ.. ഓക്കെ.

 

Top