ഹരിത വിഷയം; എംഎസ്എഫ് നേതൃത്വത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിക്ക് സൈബര്‍ ആക്രമണം

മലപ്പുറം: ഹരിത വിഷയത്തില്‍ എം.എസ്.എഫ് നേത്യത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തില്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ സൈബര്‍ ആക്രമണം. മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനത്തിന് നേരയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ സൈബര്‍ ആക്രമണമുണ്ടായത്.

വ്യാജ ഐഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാന്‍ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്ന് സൈബര്‍ പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്കൊപ്പമാണ് മുഹമ്മദ് അനീസ് പൊലീസ് സ്റ്റേഷനിലേക്കു വന്നത്. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കുമെന്ന് ആഷിഖ ഖാനം പറഞ്ഞു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം. നാട്ടുകാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി വ്യക്തമാക്കി. ആരോപണ വിധേയനായ ആള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയതില്‍ രാഷ്ട്രീയമില്ലെന്നും എം.എസ്.എഫ് നേതൃത്വം വിശദീകരിച്ചു.

 

Top